Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assured That The Centre

Thiruvananthapuram

ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​മ​തി വേ​ഗ​ത്തി​ലാക്കുമെന്നു കേ​ന്ദ്രം ഉ​റ​പ്പു​ന​ൽ​കി​യെന്നു മന്ത്രി കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​ത്ര​യും വേ​ഗം അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം ന​ട​ത്താ​നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ ന​ദ്ദ​യു​മാ​യി ന​ടത്തിയ ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ 100 എം​ബി​ബിഎ​സ് സീ​റ്റു​ക​ളു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണ്. പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള 150 കോ​ടി കേ​ന്ദ്ര​സ​ഹാ​യം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും രാ​ജ്യ​ത്ത് ഉ​ട​നീ​ളം 10,000 മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ 15,000 കോ​ടി​രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​മ​തി ല​ഭ്യ​മാ​ക്കു​മെ​ന്നും ജെ.​പി.​ ന​ദ്ദ ഉ​റ​പ്പു ന​ൽ​കിയതായി കെ. മുരളീധരൻ വ്യക്തമാക്കി. കേ​ര​ള​ത്തി​ൽ എ​യിം​സി​നാ​യി 10 സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും സാ​ധ്യ​താ​പ​ഠ​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി സ്ഥ​ലം തീ​രു​മാ​നി​ച്ച്, എ​യിം​സി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും അ​ത് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര മ​ന്ത്രി ജെ.​പി.​ന​ദ്ദ പ​റ​ഞ്ഞു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി എം​യി​സ് അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ പ​ദ്ധ​തി​ക​ൾ​ക്കാ​യി കേ​ന്ദ്ര​സ​ഹാ​യ​വും മ​ന്ത്രി തേ​ടി.

Latest News

Corehub Up